മോഹന്‍ലാല്‍ നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്നു | filmibeat Malayalam

  • 6 years ago
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. യുവതാരനിരയില്‍ നിവിന്‍ പോളി അരങ്ങ് കൈയടക്കുമ്പോള്‍ കൂട്ടിന് മോഹന്‍ലാലും എത്തിയാല്‍ എങ്ങനെയുണ്ടാവും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.മറ്റ് സിനിമകളുടെ തിരക്കുകളിലാണെങ്കിലും നിവിന്‍ പോളിയുടെ വരാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലും ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. ഔദ്യോഗികമായ വിശദീകരണം വന്നിട്ടില്ലെങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് കരുതാം. മാത്രമല്ല മോഹന്‍ലാല്‍ അതിഥി താരമായി വേറെ സിനിമയിലുമെത്തുന്നുണ്ട്
നിവിന്‍ പോളിയുടെ ബിഗ് റിലീസ് സിനിമയായി നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാലും അഭിനയിക്കാന്‍ പോവുന്നത്. ചിത്രത്തില്‍ പ്രധാന്യമുള്ള കഥാപാത്രത്തെയായിരിക്കും ലാലേട്ടന്‍ അവതരിപ്പിക്കുന്നതെന്ന ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കാന്‍ പോവുന്ന കഥാപാത്രം 20 മിനുറ്റോളം ഉണ്ടാവുമെന്നും പറയുന്നുണ്ട്. പ്രതീക്ഷിക്കാത്ത സമയത്ത് ലാലേട്ടനും കായംകുളം കൊച്ചുണ്ണിയില്‍ ഉണ്ടെന്നുള്ള വാര്‍ത്ത ആരാധകരില്‍ വലിയ ആകാംഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Recommended