7th std student asks minister to take dictation at school!

  • 7 years ago
കേട്ടെഴുത്തിടാന്‍ വരുമോ സര്‍?

ധനമന്ത്രി തോമസ്‌ ഐസക്കിനു ഏഴാം ക്ലാസ്സുകാരന്‍ അയച്ച കത്ത് വൈറലാകുന്നു


മലയാളം കേട്ടെഴുത്തിടാന്‍ സ്കൂളില്‍ വരുമോയെന്ന് ചോദിച്ച് ധനമന്ത്രി തോമസ്‌ ഐസക്കിനു ഏഴാം ക്ലാസ്സുകാരന്‍ അയച്ച കത്ത് വൈറലാകുന്നു .തോമസ് ഐസക്ക് തന്നെയാണ് തനിക്ക് ലഭിച്ച കത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.ശ്രീചിത്തിര മഹാരാജ വിലാസം ഗവ യുപി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കത്തെഴുതിയ ശ്രീഹരി. ഈ വര്‍ഷമാണ് താന്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നതെന്നും കെട്ടിടോദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞതനുസരിച്ചാണ് താന്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചതെന്നും കുട്ടി കത്തില്‍ പറയുന്നുണ്ട്.

Recommended